ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭര്‍ത്താവ്. ബെംഗളൂരുവിലെ അലവഹള്ളിയിലുള്ള അപാർട്ട്മെന്റിലാണ് സംഭവം. മുന്‍ ഐഎസ്ആർഒ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ധ്യ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് നാഗാലേശ്വര റാവുവാണ് കൊലപാതകം നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഭാര്യയോടൊപ്പം ഇരിക്കുമ്പോൾ നാഗാലേശ്വര റാവു അവരെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
താൻ മരിച്ചാൽ ഭാര്യയെ ആര് നോക്കുമെന്ന ആശങ്കയിലാണ് കൊലപാതകമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞു. സന്ധ്യക്ക് ബന്ധുക്കളില്ലെന്നും ഭാവിയെക്കുറിച്ചുള്ള ഭീതി മൂലമാണ് കൊലപാതകമെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടെന്നും വൈദ്യപരിശോധന പൂർത്തിയാവുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.