തെലങ്കാനയില്‍ അമ്മായിയമ്മയെ മരുമകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി.നാഗർകുർനൂൾ ജില്ലയിലെ കൽവകുർത്തി മണ്ഡലിൽ ഫെബ്രുവരി എട്ടിനവാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെയാണ് ക്രൂരതയുണ്ടായത്. 60 കാരിയാണ് കൊല്ലപ്പെട്ടത്. 40 കാരനായ പ്രതി മദ്യത്തിന് അടിമയാണെന്നാണ് വിവരം.
കൂലിപ്പണിക്കാരനായ പ്രതി അമ്മായിയമ്മയെ ലൈംഗിക അതിക്രമിച്ച ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയം. മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. പ്രതിയുടെ ഭാര്യയാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്.
പ്രതി മദ്യലഹരിയിലാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കൽവകുർത്തി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കസ്റ്റഡിയിലാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.