vs-murary-thantri

കൊല്ലം പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജ്യോത്സ്യനെതിരെ പോക്സോ കേസ്. വെണ്ടാർ സ്വദേശി വി.എസ്. മുരാരിയെന്ന രാജേന്ദ്രൻ ബാബുവിനെതിരെ യാണ് പുത്തൂർ പോലീസ് കേസെടുത്തത്. അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി.

അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്ന് പോലിസിനു നൽകിയ പരാതിയിൽ പറയുന്നു. നിലവിളിച്ചു ബഹളം വച്ച പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞതായാണ് പരാതി. 

വ്യാപക തിരച്ചിലിനൊടുവില്‍ പുത്തൂര്‍ പൊലീസ് ജോത്സ്യനെ പിടികൂടി. കൊട്ടാരക്കര വെണ്ടാറിൽ വീട്ടിൽ തന്നെയാണ് ജ്യോതിഷാലയം. വി. രാജേന്ദ്ര ബാബു(55) എന്ന ശരിയായ പേരു മാറ്റി മുരാരി തന്ത്രി എന്ന പേരിലാണ് ജ്യോത്സ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയയയിലും താരമാണ് മുരാരി തന്ത്രി.

ENGLISH SUMMARY:

A POCSO case has been registered against astrologer Rajan Babu, popularly known as Murari Thanthri, for allegedly attempting to molest a 16-year-old girl in Puthoor, Kollam. The incident occurred in Vendar when the minor visited the astrologer with her mother for a ritual to 'exorcise spirits.' According to the complaint, the accused took the girl inside a room while making her mother wait outside and attempted to grab her. The girl escaped by screaming for help, and the accused fled through the back door as locals gathered. Murari Thanthri, a social media personality, is currently absconding. The Puthoor Police have intensified the search and are considering a lookout notice. This case highlights the dangers of superstitious practices and predatory behavior under the guise of occultism. Stay updated on the investigation and the latest crime news from Kollam. Follow for more Kerala news updates.