ഇക്കിളി ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാടികൾ ചേർന്ന് മർദ്ദിച്ചു. പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ 16 വയസുകാരൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. മർദ്ദനത്തിൽ കലഞ്ഞൂർ മാങ്കോട് സ്വദേശി ആൽബിന്റെ മൂക്കിന്റെ പാലത്തിന് രണ്ട് ഒടിവുകളുണ്ട്. കൂടാതെ കണ്ണിന് സമീപത്തെ അസ്ഥിക്ക് പൊട്ടലും ശരീരത്തിൽ ചതവുകളുമുണ്ട്. സംഭവത്തിൽ കൂടൽ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
ENGLISH SUMMARY:
A Plus One student suffered severe injuries, including a broken nose, after a dispute over teasing escalated into an assault by classmates. The incident occurred at Kalanjur Government Higher Secondary School in Pathanamthitta, with the injured student currently receiving treatment.