anju-krishna-tamil-actress

നടി അഞ്ജു കൃഷ്ണ അടക്കം എട്ടുപേര്‍ ലഹരിയുമായി അറസ്റ്റില്‍. ചെന്നൈയിലെ വലസരവാക്കത്ത് ആന്‍റി നര്‍ക്കോട്ടിക് ഇന്‍റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മെത്താംഫെറ്റാമൈനും കഞ്ചാവും സ്റ്റാമ്പുമായി നടി അറസ്റ്റിലായത്. തമിഴ് സിനിമകളില്‍ സഹ സംവിധായികയായ വിൻസി നിവേതയും അറസ്റ്റിലായ കൂട്ടത്തിലുണ്ട്. 

നേസപാക്കം സ്വദേശി വിഘ്നേശ്വരനെ ലഹരിയുമായി അറസ്റ്റ് ചെയ്തതിലൂടെയാണ് സിനിമാ ബന്ധമുള്ള ലഹരി ശ്രംഖലയിലേക്ക് ആന്‍റി നര്‍ക്കോട്ടിക് ഇന്‍റലിജന്‍സ് യൂണിറ്റിന്റെ അന്വേഷണമെത്തുന്നത്. ചോദ്യം ചെയ്യലിൽ പോരൂരിനടുത്തുള്ള വെങ്കിടേഷ് കുമാറിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. മഫ്ടിയില്‍ ആവശ്യക്കാരനെന്ന വ്യാജേന ആന്‍റി നര്‍ക്കോട്ടിക് ഇന്‍റലിജന്‍സ് യൂണിറ്റ് വെങ്കിടേഷിനെ ബന്ധപ്പെട്ടു. 

ലഹരി നല്‍കാനായി കാറിലെത്തിയ വെങ്കിടേഷ് അടങ്ങുന്ന സംഘത്തെ വലസരവാക്കത്തിന് സമീപത്തു നിന്നാണ്  ആന്‍റി നര്‍ക്കോട്ടിക് ഇന്‍റലിജന്‍സ് യൂണിറ്റ് പിടികൂടുന്നത്. കാറിലുണ്ടായ കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, കോവിലമ്പാക്കത്ത് അൽവിബിൻഷ, വിൻസി നിവേത, അഞ്ജു കൃഷ്ണ എന്നിവരും അറസ്റ്റിലായി. വെള്ളിമലൈ എന്ന തമിഴ് ചിത്രത്തിലും ജോജു നായകനായ ആരോ എന്ന സിനിമയിലും അഞ്ജു അഭിനയിച്ചിട്ടുള്ളത്. 

ആറ് ഗ്രാം മെത്താംഫെറ്റാമൈൻ, ഏഴ് ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു സ്മോക്കിംഗ് ബോങ്, ഒരു സ്റ്റാമ്പ്, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തി. അറസ്റ്റിലായവരെ കൂടുതൽ അന്വേഷണത്തിനായി വലസരവാക്കം പോലീസിന് കൈമാറി.

ENGLISH SUMMARY:

Actress Anju Krishna has been arrested in Chennai as part of a major drug bust operation. The Anti-Narcotics Intelligence Unit seized meth, ganja, and stamps from the actress and seven others involved in a cinema-linked drug racket.