ganja-parcel

പാലക്കാട് കൊല്ലങ്കോട് പോസ്റ്റ് ഓഫീസില്‍ പാര്‍സലായി വന്ന 7.30 കിലോ ഗ്രാം കഞ്ചാവുമായി സഹോദരങ്ങള്‍ അറസ്റ്റില്‍. കൊല്ലങ്കോട് സ്വദേശികളായ സഞ്ജയ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. എക്സൈസിന്‍റെ നിരീക്ഷണത്തിലുള്ള മൊത്തവിതരണക്കാരന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്.

സഞ്ജയ്‌യുടെ പേരില്‍ മേഘാലയില്‍ നിന്നാണ് പാര്‍സലായി കഞ്ചാവ് എത്തിയത്. പാര്‍സല്‍ വാങ്ങാനെത്തിയപ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടതോടെ സഹോദരങ്ങളായ സഞ്ജയ്‌യും രാഹുലും മടങ്ങി. പാര്‍സല്‍ കണ്ട് സംശയം തോന്നിയ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ എക്സൈസിനെ അറിയിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതോടെ പെട്ടിയിലുള്ളത് കഞ്ചാവ് ആണെന്ന് ഉറപ്പിച്ചു. ഉച്ചയോടെ തിരിച്ചറിയില്‍ രേഖകളുമായി സഹോദരങ്ങള്‍ വീണ്ടും എത്തിയതോടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

ഏഴ് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്. മൊത്തവിതരണക്കാരന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് യുവാക്കളുടെ മൊഴി. ലഹരിക്കടിമയായ സഞ്ജയ് ബിരുദ പഠനത്തിന് ശേഷമാണ് ലഹരിക്കടത്തിലേക്ക് എത്തിയത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഒന്നരലക്ഷം രൂപ വിലവരും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

In a major drug bust at the Kollengode post office in Palakkad, two brothers, Sanjay and Rahul, were arrested for smuggling 7.3 kg of ganja via a parcel. The contraband was sent from Meghalaya addressed to Sanjay, and the duo was intercepted by the Excise department while attempting to collect the package. Post office officials alerted the authorities after becoming suspicious when the brothers initially fled after being asked for ID proof. Upon inspection, the Excise officers found seven packets of ganja valued at approximately ₹1.5 lakh in the open market. The accused confessed that they were transporting the drugs for a wholesale distributor who is already under Excise surveillance. Sanjay, a graduate, reportedly turned to drug trafficking after becoming addicted to narcotics. Both suspects have been produced before the court and remanded to custody. This incident highlights the increasing use of postal services for illegal drug trade in Kerala. Stay updated for more details on the ongoing investigation and the search for the mastermind behind this network. Follow for the latest crime news and safety updates in Palakkad.