കോഴിക്കോട് എലത്തൂരില്‍  ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് പെണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തിയ വൈശാഖനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പെണ്‍സുഹൃത്തിനെ കൊന്നിട്ട് രക്ഷപെടാനായിരുന്നില്ല ഉദ്ദേശിച്ചതെന്നും താനും മരിക്കാന്‍ തന്നെയായിരുന്നുവെന്നും വൈശാഖന്‍ തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിനുശേഷം വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു 

അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച വൈശാഖനെ രാവിലെയാണ് കൊലപാതകം നടന്ന മാളിക്കടവിലെ വര്‍ക്ക് ഷോപ്പില്‍ തെളിവെടുപ്പിനെത്തിച്ചത്.  ആശുപത്രിയില്‍ വെച്ച് ഭാര്യയോട് എല്ലാം പറഞ്ഞുവെന്നും വൈശാഖന്‍. കൊലപാതകത്തിന് മുമ്പ് യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നുവെന്ന് വൈശാഖന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിലും ജ്യൂസ് കടയിലും പ്രതിയെത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിനുശേഷം  വൈശാഖനും ഭാര്യയും ചേര്‍ന്ന്  യുവതിയെ കാറില്‍ കയറ്റുന്ന സി സി ടി വി ദൃശ്യങ്ങളും  പൊലീസ് ശേഖരിച്ചിട്ടുണ്ട്

മരിച്ചുവെന്ന് ഉറപ്പാക്കിയശേഷമാണ് ഭാര്യയെ വിളിച്ചതെന്നാണ് വൈശാഖന്‍ പറയുന്നതെങ്കിലും ഇവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞശനിയാഴ്ചയാണ്  വര്‍ഷങ്ങളായി അടുപ്പമുള്ള 26 കാരിയെ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയശേഷം വൈശാഖന്‍  കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയത്.

ENGLISH SUMMARY:

Kozhikode murder case involving Vaishakh and his female friend has been a major focus. The investigation is ongoing with evidence collection at the crime scene, and shocking details are emerging.