AI Generated Image
വടക്കന്‍ മുംബൈയിലെ മലാഡിൽ രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത 20-കാരനെതിരെ പൊലീസ് കേസെടുത്തു. വികാസ് പസ്വാൻ എന്ന യുവാവിനെതിരെയാണ് മലാഡ് പോലീസിന്‍റെ നടപടി.
കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ പൊതുശൗചാലയത്തില്‍ വച്ചായിരുന്നു സംഭവം. യുവാവ് നായക്കുട്ടിയെ ശൗചാലയത്തിനുള്ളില്‍ക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
നായക്കുട്ടിയുടെ കരച്ചില്‍ കേട്ട് പ്രദേശവാസിയായ ഗീത പട്ടേല്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി യുവാവിനെ പിടികൂടുകയായിരുന്നു. സംഭവസമയത്ത് നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ചതിന്‍റെയും സ്ഥലത്തുണ്ടായ ബഹളത്തിന്‍റെയും ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗുരുതരമായി പരുക്കേറ്റ നായക്കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 പ്രകാരം മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്ന കുറ്റമാണ് വികാസിനെതിരെ ചുമത്തിയിട്ടുള്ളത് . ഒപ്പം മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.