35 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ പണംതട്ടിയെന്നാണ് കേസ്. സംവിധായകന്‍ ജിസ് ജോയിയും പ്രതിപ്പട്ടികയിലുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസുമായി ബന്ധമില്ലെന്ന് സംവിധായകൻ ജിസ് ജോയ് പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ENGLISH SUMMARY:
Ernakulam Central Police have registered a case against popular mentalist Aathi and well-known film director Jis Joy following a complaint by a Kochi native. The complainant alleged that the duo defrauded him of ₹35 lakh in connection with a project titled 'Insomnia.'