മലപ്പുറം കരിപ്പൂരിൽ എംഡിഎംയുമായി നാലുപേർ പിടിയിൽ. കരിപ്പൂർ സ്വദേശി മുഹമ്മദ് കബീർ, എറണാകുളം പള്ളുരുത്തി സ്വദേശി സാദത്ത്, വേങ്ങര സ്വദേശി ഹർഷദ് അലി, കോഴിക്കോട് പന്തീരങ്കാവ് സ്വദേശി നിസാർ റഹ്മാൻ എന്നിവരാണ് പിടിയിലായത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കബീറിന്‍റെ ഉടമസ്ഥതയിലുള്ള ഔട്ട് ഹൗസിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
15 മണിക്കൂർ നീണ്ട പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. 40 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ലഹരി കണ്ടെടുത്ത ഔട്ട് ഹൗസിനോട് ചേര്‍ന്നുള്ള മുറിയിൽ നേരത്തെ കരിപ്പൂര്‍ എസ്എച്ച് ഒ താമസിച്ചിരുന്നു. 2 ഗ്രാം എംഡിഎംഎയാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ഇതോടെ പിടിയിലായരുടെ പൊലീസ് ബന്ധവും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ ഫോണിൽ നിന്നും പൊലീസുകാരുടെ വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. നാര്‍കോടിക് ഡിവൈഎസ്‍പി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.