TOPICS COVERED

കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ സരസുവിനാണ് മകള്‍ നിവ്യയുടെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്ന് പൊലീസ് പറഞ്ഞു. 

നിവ്യ സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്സ് ക്രീം കാണാതായതാണ് ആക്രമണത്തിന് തുടക്കം. ക്രീം അമ്മയെടുത്ത് മാറ്റിവച്ചു എന്നാരോപിച്ചാണ് നിവ്യ അമ്മയെ മര്‍ദ്ദിച്ചത്. കമ്പിപ്പാര ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ സരസുവിന്റെ വാരിയെല്ല് തകര്‍ന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

സരസുവിന്റെ പരാതി നല്‍കിയതോടെ നിവ്യ നാട്ടില്‍ നിന്നും മുങ്ങി. ഒടുവില്‍ വയനാട്ടില്‍ നിന്നാണ് നിവ്യയെ പൊലീസ് പിടികൂടിയത്. തൊഴിലുറപ്പ് തൊഴിലാളിയാണ് പരുക്കേറ്റ സരസു. ഗുണ്ട ആക്ട് പ്രകാരം നിവ്യയ്ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Kerala crime news: In a shocking incident in Kochi's Panangad, a woman was arrested for assaulting her mother with an iron rod. The accused, Nivya, allegedly attacked her mother, Sarasu, over a missing cream, resulting in severe injuries.