കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടു. Also Read: കുഞ്ഞിനെ കടലിലെറിയും മുന്‍പ് മുലപ്പാൽ നൽകി; ശരണ്യയുടെ വസ്ത്രങ്ങളിലെ ഉപ്പുവെള്ളം കുടുക്കി; അരുംകൊല. .
2020 ഫെബ്രുവരി 17നാണ് കണ്ണൂർ തയ്യലിൽ ഒന്നര വയസ്സുകാരൻ വിയാനിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ശരണ്യ സുഹൃത്ത് നിതിനോടൊപ്പം ജീവിക്കാനായി ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തി എന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തൽ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
രണ്ടാം പ്രതി നിതിനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ തെളിവുകൾ ഹാജരാക്കാനും ഗൂഡാലോചന തെളിയിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണ്ടിയാണ് നിതിനെ കോടതി വെറുതെ വിട്ടത്