കോഴിക്കോട്ടെ ദീപക്കിന്‍റെ മരണത്തില്‍ ദീപക്കിനെതിരെ വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിയില്‍ നിന്ന് മൊഴിയെടുത്ത് പൊലിസ്. വടകരയില്‍ എത്തിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന പരാതിയില്‍ ദീപക്കിന്‍റെ മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഗോവിന്ദപുരത്തെ വീട്ടിലെത്തിയ പൊലിസ് സംഭവദിവസം ദീപക് നടത്തിയ പ്രതികരണങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്നത് മകനെ മാനസികമായ തകര്‍ത്തെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. ചെയ്യാത്ത കുറ്റത്തിനാണ് ദീപക്കിനെ അപമാനിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
സ്വകാര്യബസില്‍ ലൈംഗീകാതിക്രമം ആരോപിച്ച് വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ജീവനൊടുക്കിയ യുവാവിന്‍റെ കുടുംബം. യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് മരിച്ച ദീപക്കിന്‍റെ അച്ഛന്‍ ചോയി മനോരമ ന്യൂസിനോട് പറഞ്ഞു. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിനുശേഷം ദീപക്ക് കടുത്തമാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ബസ് യാത്രയ്ക്കിടെ അധിക്ഷേപിച്ചെന്ന് കാട്ടി യുവതി നവമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് നിയമസഹായം നൽകുമെന്ന് പുരുഷ കമ്മിഷൻ. ഒരു ലക്ഷം രൂപ സഹായവും നൽകും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും പുരുഷ കമ്മിഷൻ ഭാരവാഹിയായ രാഹുൽ ഈശ്വർ പറഞ്ഞു. വീഡിയോ കോളിലൂടെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയാണ് രാഹുൽ നിലപാട് അറിയിച്ചത്.