കൊല്ലം കുണ്ടറയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു.കേരളപുരം സ്വദേശി സജിത്ത് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ഇടപ്പനയം സ്വദേശി ഷൈജുവും അയൽവാസി പവിത്രനും തമ്മിൽ കഴിഞ്ഞദിവസം രാത്രി അതിർത്തി തർക്കത്തിന്റെ പേരിൽ സംഘർഷമുണ്ടായി. ഇതറിഞ്ഞ് പവിത്രന്റെ സഹോദരിയുടെ മക്കളായ സജിത്തും സുജിത്തും സ്ഥലത്തേക്ക് എത്തി. ഇവർക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇവരെത്തിയതോടെ വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു ഇതിനിടെയാണ് സജിത്തിന് കുത്തേറ്റത്. സജിത്തിനെ സഹോദരൻ സുജിത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്ക് പുറമേ മറ്റു മൂന്നുപേർക്കും സംഘർഷത്തിൽ പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇവർ കൊല്ലംത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. അതേസമയം സംഘർഷത്തിൽ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റിൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. സംഘർഷം സംബന്ധിച്ച് വിശദമായ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.