വയനാട് പുൽപ്പള്ളിയിൽ എട്ടാം ക്ലാസുകാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമെന്ന് പൊലീസ്. ഗുരുതര പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യമാണ്
പ്രതി രാജു ജോസും പെൺകുട്ടിയുടെ കുടുംബവുമായും നിലനിന്നിരുന്ന പ്രശ്നങ്ങളാണ് ക്രൂരമായ ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. പ്രതി പകവീട്ടാൻ എട്ടാം ക്ലാസുകാരി മഹാക്ഷ്മിയെ ഇരയാക്കി. ഇന്നലെ വൈകിട്ട് കുട്ടിയുടെ വീട്ടിൽ എത്തിയ അയൽവാസിയായ രാജു കയ്യിൽ കരുതിയ ആസിഡ് തലയിലേക്ക് ഒഴിച്ചു. പുൽപ്പള്ളി പ്രിയദർശിനി ഉന്നതിയിലാണ് ഇരു കുടുംബങ്ങളും താമസിക്കുന്നത്. സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് യൂണിഫോം നൽകാത്തതിലുള്ള വിരോധമാണ് കാരണം എന്ന പ്രതിയുടെ ആദ്യ മൊഴി കളവായിരുന്നു. 40% പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ രണ്ട് കണ്ണിൻ്റെയും കാഴ്ച നഷ്ടമാകുന്ന അവസ്ഥയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി