മലപ്പുറം വാണിയമ്പലം പുളളിപ്പാടത്ത് 15കാരിയെ കൊലപ്പെടുത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചു. കേസന്വേഷിക്കാന്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അല്‍പസമയത്തിനകം പെണ്‍കുട്ടിയുടെ മൃതദേഹം വിട്ടു നല്‍കും.
പ്രണയവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പതിനാറുകാരന്‍ പൊലീസിന് ഏറ്റവും ഒടുവില്‍ നല്‍കിയ മൊഴി.കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗനത്തിലാണ് പൊലീസ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കൊലപാതകം നടത്തിയ പ്ലസ്ടു വിദ്യാര്‍ഥിയുമായി ഫോണില്‍ ബന്ധപ്പെട്ട എല്ലാവരേയും കേസന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരും. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി.