മൊബൈല്‍ ഫോണുകള്‍ മോഷണം പോയാല്‍ എന്താണ് സംഭവിക്കുക. തിരിച്ചു കിട്ടുമോ. കാലതാമസമെടുത്താലും ഫോണ്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കേരള പൊലീസിന്റെ ഉറപ്പ്. കോഴിക്കോട് നഗരത്തില്‍ ഇങ്ങനെ മോഷണം പോയ 120 ഫോണുകളാണ് ഒരാഴ്ചക്കിടെ സിറ്റി പൊലീസ് കണ്ടെത്തി ഉടമകള്‍ക്ക് കൈമാറിയത്.

മൈബൈല്‍ ഷോപ്പിലെ അലമാരയല്ല. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് ഉടമകളെ കാത്ത് ഇങ്ങനെ ഫോണുകള്‍ നിരത്തി വച്ചിരിക്കുന്നത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത  മോഷണക്കേസുകളിലെ ഫോണുകളാണിത്. സിറ്റി പൊലീസും സൈബര്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇത്രയും ഫോണുകള്‍ വീണ്ടെടുത്തത്. 90 ല്‍ അധികം ഫോണുകളാണ് ഇന്നു ഉടമകള്‍ക്ക് തിരികെ കിട്ടിയത്. ഒരിക്കലുംതിരികെ കിട്ടില്ലെന്നുറപ്പിച്ച ഫോണ്‍ കയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഉടമകള്‍. ഇനി ഫോണ്‍ മോഷണം പോയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് കൂടി കേള്‍ക്കുക.

ENGLISH SUMMARY:

Stolen mobile phone recovery in Kerala is a priority for the police, with a recent operation by the Kozhikode City Police successfully recovering 120 phones in a week. This initiative, a joint effort by the City Police and Cyber Police, aims to reunite owners with their lost devices, offering hope even for those who had given up on recovery.