ഇടുക്കി അടിമാലിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. സിങ്ക്കണ്ടം സ്വദേശി ആരോഗ്യദാസാണ് പിടിയിലായത്. കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസമാണ് അടിമാലി ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ പാപ്പച്ചന്റെ മൃതദേഹം തൊഴിലാളികൾ കണ്ടത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാപ്പച്ചന്റെ സുഹൃത്ത് ആരോഗ്യ ദാസ് പിടിയിലായത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു
കഴിഞ്ഞ മാസം 21നാണ് കൊലപാതകം നടന്നത്. പാപ്പച്ചൻ മരിച്ചെന്ന് കണ്ടതോടെ ആരോഗ്യദാസ് പെരുമ്പാവൂരിലേക്ക് കടന്നു. സ്ഥിതി നിരീക്ഷിച്ച ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും അടിമാലിയിലെത്തിയത്. പിടിയിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്