കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലിയുടെയും ജോബിന്‍റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരുവരും എട്ടു മാസത്തോളമായി സംഭവം നടന്ന വീട്ടില്‍ താമസിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അയല്‍ക്കാരോട് പല കഥകളാണ് ഷേര്‍ലി പറഞ്ഞിരുന്നതെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് ഷേർലി മാത്യു (45), ജോബ് സക്കറിയ (38) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോബുമായി വഴക്കുണ്ടാക്കിയെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഷേർലി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇദ്ദേഹം രാത്രി തിരികെ വിളിച്ചെങ്കിലും ഷേർലി ഫോൺ എടുത്തില്ല. ഇതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. എട്ടു മാസമായി ജോബ് ഷേർലിയോടൊപ്പം ഈ വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. ഭർത്താവു മരിച്ചതോടെയാണു ഷേർലി കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിയത്. ഭര്‍ത്താവ് വിദേശത്താണെന്നും മരിച്ചു പോയെന്നുമാണ് അയല്‍ക്കാരോട് പറഞ്ഞിരുന്നത്. ജോബ് സഹോദരനാണെന്നുമായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്.
ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഷേർളിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും ജോബിന്‍റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷേർളിയുടെ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത് നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ സ്റ്റെയർകേസിൽ തൂങ്ങിയ നിലയിലായിരുന്നു