കെയർ ഗിവർ ആയിരിക്കേ, ഇസ്രയേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വയനാട് ബത്തേരി സ്വദേശി ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി. കോളേരി സ്വദേശി രേഷമയാണ് മരിച്ചത്. വിഷം കഴിച്ച രേഷ്മയെ രണ്ട് ദിവസം മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. ഇവർക്ക് നാലുവയസുള്ള മകളുണ്ട്. അഞ്ച് മാസം മുൻപാണ് ജിനേഷിനെ ജറുസലേമിലെ ജോലിസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിനേഷ് പരിചരിച്ചിരുന്ന വീട്ടുടമസ്ഥയെ കുത്തേറ്റ് മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ജിനേഷിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു