TOPICS COVERED

ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി പൊലീസ് കോണ്‍സ്റ്റബിള്‍. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വച്ച് ഇയാള്‍ മോശമായി സ്പര്‍ശിക്കുന്നതിന്‍റെ വിഡിയോ പെണ്‍കുട്ടി ചിത്രീകരിച്ചിരുന്നു. 

വിദ്യാര്‍ഥിനിയുടെ തൊട്ടടുത്ത് സീറ്റിലായിരുന്നു കോയമ്പത്തൂർ ആർ.എസ് പുരം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ഷെയ്ഖ് മുഹമ്മദും യാത്ര ചെയ്​തിരുന്നത്. ഇതിനിടയ്ക്ക് ഇയാള്‍ ഉറങ്ങുന്നു എന്ന വ്യാജേന പെണ്‍കുട്ടിയെ കൈ നീട്ടി മോശമായി സ്പര്‍ശിക്കുകയായിരുന്നു.  ഉടന്‍ തന്നെ വിദ്യാര്‍ഥിനി ഇത് മൊബൈലില്‍ പകര്‍ത്തി. 

പെണ്‍കുട്ടി അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് അരക്കോണം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിഡിയോ ദൃശ്യങ്ങളും വിദ്യാർഥിനിയുടെ പരാതിയും പരിഗണിച്ച് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

Train harassment by a police constable led to his suspension after a video surfaced. The constable was arrested following a complaint from a student he harassed on a train from Chennai to Coimbatore.