കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍റെ കൂടെ ഭാര്യ ഒളിച്ചോടിപ്പോയെന്ന പരാതിയുമായി വന്ന ഭർത്താവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചയാകുന്നു.  എക്സിലൂടെയാണ് അദ്ദേഹം വിഡിയോ പങ്കിട്ടത്. 

'ഞാന്‍ മനീഷ് തിവാരി. റോഷ്നി റാണിയാണ് എന്‍റെ ഭാര്യ. ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ വന്ന കുമാർ മേത്തയ്ക്കൊപ്പം അവള്‍ ഒളിച്ചോടിപ്പോയി. എന്‍റെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് അവള്‍ ഒളിച്ചോടിയത്. ഇനി എനിക്ക് അവളെ വേണ്ട. ദിവസക്കൂലിക്ക് ജോലിചെയ്താണ് ഭാര്യയെയും കുഞ്ഞുങ്ങളെയും ഞാന്‍ നോക്കിയിരുന്നത്. ഭാര്യയുമായി വഴക്കോ തര്‍ക്കമോ ഇല്ലായിരുന്നു. ഈ  ഒളിച്ചോട്ടം തന്നെ ഏറെ വേദനിപ്പിച്ചു' – ഇത്തരത്തിലാണ് ഭർത്താവ് വീഡിയോയിൽ പറയുന്നത്. ഹിന്ദിയിലാണ് സംസാരം. എന്നാല്‍ ഈ സംഭവം എവിടയാണെന്ന് വിഡിയോയില്‍ വ്യക്തമല്ല. 

യുവതിയുടെയും അധ്യാപകന്‍റെയും സ്വകാര്യ ഫോട്ടോ ഉള്‍പ്പടെ ഉള്ള ഒരു ഫയലും കൊണ്ടുവന്നാണ് ഭർത്താവിന്‍റെ വിശദീകരണം. യുവതിയുടെയും തന്‍റെ ഭാര്യ കാമുകന് ഉമ്മ കൊടുക്കുന്നതിന്‍റെ സെൽഫി ചിത്രവും ഭര്‍ത്താവ് പുറത്തുവിട്ടു. വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഭാര്യയുടെ ഒളിച്ചോട്ടം തന്നെ ഏറെ ഞെട്ടിച്ചുവെന്നും വീഡിയോയിൽ മനീഷ് പറയുന്നു. 

ENGLISH SUMMARY:

Wife elopes with tutor, leaving her husband and children behind. The husband shares a video complaint online, detailing the shocking incident of his wife running away with their children's tutor, deeply impacting his life.