idukki-arrest

TOPICS COVERED

ഇടുക്കിയിൽ മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചിയാക്കി പാചകം ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കമ്പംമെട്ട് സ്വദേശികളായ പുളിക്കൽ ജേക്കബ് മാത്യു, മേച്ചേരിൽ റോബിൻസ് എന്നിവരാണ് പിടിയിലായത്. കുമളി റേഞ്ചിൽപെട്ട കമ്പംമെട്ട് സെക്ഷനിൽ മ്ലാവ് വേട്ട നടന്നതായി വനപാലകർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജേക്കബ് മാത്യുവിന്റെ വീട്ടിൽ നിന്നും മ്ലാവിറച്ചി കണ്ടെടുത്തത്.

ഏകദേശം മൂന്ന് കിലോയോളം പാചകം ചെയ്യാത്ത ഇറച്ചിയും, പാചകം ചെയ്ത നിലയിൽ രണ്ട് കിലോയോളം ഇറച്ചിയും, പാചകം ചെയ്യാന് ഉപയോഗിച്ച പാത്രങ്ങളും, മ്ലാവിനെ കൊല്ലാൻ ഉപയോഗിച്ച ഒരു കത്തിയും കണ്ടെത്തി.വേട്ടയ്ക്ക് ജേക്കബ് മാത്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ റോബിൻസിനെ പുറ്റടിക്ക് സമീപമുള്ള ശംഖുരുണ്ടാൻ ഭാഗത്തുനിന്നാണ് പോലീസ് പിടികൂടിയത്.

ENGLISH SUMMARY:

Idukki deer hunting case leads to arrest of two individuals. Forest officials seized deer meat and hunting equipment from their possession in Kambammettu.