കോഴിക്കോട് നഗരത്തിലെ സ്വകാര്യബസുകളുടെ അഭ്യാസപ്രകടനത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഗ്രീന്‍സ് ബസ് ഡ്രൈവര്‍ പെരുമണ്ണ സ്വദേശി മജ്റൂഫ് ആണ് അറസ്റ്റിലായത്. സമയക്രമം പാലിക്കാനായി ഗ്രീന്‍സ് എന്ന ബസ് മറ്റുരണ്ടുബസുകളില്‍ മനപൂര്‍വം ഇടിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെ മാനാഞ്ചിറയിലാണ് സംഭവം. സമയക്രമം പാലിക്കാനായി മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തനം, ചന്ദ്രാസ് എന്ന ബസുകളിലാണ് ഗ്രീന്‍സ് ബസ് ഇടിച്ചുകയറ്റിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടൗണ്‍ പൊലീസിന്‍റെ നടപടി. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്
എന്നാല്‍ ബസിന്‍റെ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗ്രീന്‍സ് ബസ് ഇടിച്ചുകയറ്റിയതിന്‍റെ കാരണമെന്ന കീര്‍ത്തനം ബസുടമ ആരോപിച്ചു. ബസുകളുടെ മത്സരയോട്ടം തടയുന്നതുള്‍പ്പെടെ നടപടി ശക്തമാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം സ്വകാര്യബസുകളുടെ മത്സരയോട്ടത്തില്‍ പൊലിഞ്ഞത് അഞ്ചുപേരാണ്