പൊലീസ് സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിക്കുകയും പിടിച്ചുതള്ളുകയും ചെയ്യുന്ന ഇന്‍സ്പെക്ടര്‍ കെ.ജി പ്രതാപചന്ദ്രന്റെ ഈ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് കേരളം ഇന്നലെ കണ്ടത്. നാട്ടുകാരെ കയ്യേറ്റം ചെയ്യുന്നത് മിന്നല്‍ പ്രതാപന്‍ എന്ന് വിളിപ്പേരുള്ള ഇന്‍സ്പെക്ടറിന് ഒരു ഹരമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. . മേലുദ്യോഗസ്ഥര്‍ക്ക് ഈ പൊലീസ് ഓഫിസര്‍ക്കെതിരെ പലതവണ പരാതി പോയി. ഒന്നുമുണ്ടായില്ല. ഡിജിപിക്കും മുഖ്യമന്ത്രിക്കും വരെ പരാതി ചെന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഷൈമോളെ തല്ലുന്ന ദൃശ്യങ്ങള്‍ കോടതി ഉത്തരവോടെ പുറത്തുവന്ന് ജനം കണ്ടതോടെയാണ് ഇപ്പോ സസ്പെന്‍ഷന്‍. നാട്ടുകാര്‍ക്ക് നേരെ കയ്യൂക്ക് കാണിക്കുന്ന പൊലീസുകാരെ സംരക്ഷിക്കുന്നതാണോ സര്‍ക്കാര്‍ നയം. കുന്നംകുളത്തും പീച്ചിയിലുമുള്ള സ്റ്റേഷന്‍ മര്‍ദനത്തിലെ പൊലീസുകാരെ പിരിച്ചുവിടാന്‍ ഇനിയും നടപടിയില്ലെന്നതാണ് സമീപകാല ഉദാഹരണം. മര്‍ദകവീരന്‍മാരെ സംരക്ഷിക്കുന്നതാര്?