kottayam-rubber-estate-skeleton-found

TOPICS COVERED

കോട്ടയം പുതുപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന റബർ തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ നിന്ന് മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കിടന്നത്.  

റബ്ബർ തോട്ടത്തിൽ കാടുവെട്ടി തെളിക്കാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. പ്രദേശത്തു നിന്ന് മൂന്നുമാസം മുമ്പ് കാണാതായ വയോധികന്റേതാണോയെന്ന് സംശയമുണ്ട്. അസ്ഥികൂടത്തിന് സമീപത്തുനിന്ന്  മുണ്ടും, യൂറിൻ ബാഗും കണ്ടെത്തിയ ലഭിച്ചിട്ടുണ്ട്. കോട്ടയം ഈസ്റ്റ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

Kottayam skeleton found in Puthuppally rubber estate. Police are investigating whether it belongs to a missing elderly man from the area based on nearby found items.