മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി. പുതിയകാവ് സ്വദേശി കനകമ്മ സോമരാജാണ് കൊല്ലപ്പെട്ടത്. ഏകമകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറെ നാളായി കനകമ്മയും മകനുമായി സ്വത്ത് തർക്കവും കുടുംബ പ്രശ്നവുമുണ്ടായിരുന്നു. അമ്മയെ കൊലപ്പെടുത്തിയെന്ന് മകൻ കൃഷ്ണദാസ് തന്നെയാണ് രാവിലെ അയൽക്കാരെ അറിയിച്ചത്. നാട്ടുകാരെത്തിയപ്പോൾ വീട്ടിൽ മരിച്ച് കിടക്കുകയായിരുന്നു കനകമ്മ. രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മകൻ അമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
നെറ്റിയിൽ മുറിപ്പാട് ഉണ്ട്. ശരീരമാസകലം മുറിഞ്ഞിട്ടുണ്ടെന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തി. കൃഷ്ണദാസ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഭാര്യയുമായി അമ്മയ്ക്കുള്ള പ്രശ്നമാണ് കൃഷ്ണദാസ് പ്രകോപിതകനാകാൻ കാരണം എന്നാണ് പൊലീസ് പറയുന്നത്. കൃത്യം ചെയ്യുമ്പോൾ പ്രതി മദ്യപിച്ചിരുന്നു. കനകമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.