kottayam-death

TOPICS COVERED

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വീടിന്റെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് സമീപത്ത് നിന്ന് തോക്ക് കണ്ടെത്തി. സ്വയം നിറയൊഴിച്ചതെന്നാണ് നിഗമനം. 

ഈരാറ്റുപേട്ട പെരിങ്ങുളം ഭാഗത്ത് തടവിനാലിൽ വീട്ടിൽ ലോറൻസ് (56)നെയാണ് വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്ന് രാവിലെ 11 മണിയോടെയാണ് ഇദ്ദേഹത്തെ വെടിയേറ്റ് മരിച്ച നിലയിൽ സ്വന്തം പുരയിടത്തിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം ഈരാറ്റുപേട്ട പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്വയം വെടിവച്ച് മരിച്ചതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. 

ENGLISH SUMMARY:

Householder death investigation is underway in Kottayam. The man was found dead in his yard with a gunshot wound, and a gun was discovered nearby.