കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് തമിഴ്നാട്ടില്‍ വച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി.
പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലിൽ എത്തിയത്. കുഞ്ഞിന്റെ അമ്മ കലാസൂര്യയെയും മൂന്നാം ഭർത്താവ് കണ്ണനെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്നത് തമിഴ്നാട്ടിലായതതിനാൽ തമിഴ്നാട് പൊലീസ് അമ്മയെയും മൂന്നാം ഭർത്താവിനെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. രണ്ട് വയസ്സുള്ള അനശ്വര എന്ന കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പുനലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കാണ് പരാതി നൽകിത്. പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയുടെ മൊഴി വാങ്ങി പുനലൂർ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു.
കലാസൂര്യ തമിഴ്നാട്ടുകാരനായ കണ്ണൻ എന്നയാളുമായി ഇഷ്ടത്തിലായിരുന്നു. പൊലീസ് കലാസൂര്യയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഒരു മാസം മുൻപ് ഒരു രാത്രി കണ്ണൻ ചെക്കാനൂരിലെ കോഴി ഫാമിൽ വെച്ച് മദ്യലഹരിയിൽ അനശ്വരയെ കൊലുപ്പെടുത്തിയതായും, ഇതിന് മുൻപും നിരവധി തവണ കണ്ണൻ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇവരുടെ രണ്ടാം ഭർത്താവില്‍ ഉണ്ടായ കുട്ടിയാണ് കൊല്ലപ്പെട്ടത്.
ചെക്കാനുരണി ഇൻസ്പെക്ടറെ അറിയിക്കുകയും തമിഴ്നാട് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം നടന്നതായി കണ്ടെത്തി.തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം മറവ് ചെയ്യുന്നതിന് കലാസൂര്യ സഹായം ചെയ്തതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കണ്ണനേയും, കലാസൂര്യയേയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു.