archanaN

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ  അർച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ  വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.  ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. നാളെ രാവിലെ ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. 

ആറു മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഭർതൃപീഢനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറ​ഞ്ഞു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിൻ്റെ പേരിലും അർച്ചനയെ പീഡിപ്പിച്ചു. പെയിന്റിങ്ങ് തൊഴിലാളിയായ ഷാരോൺ കഞ്ചാവു കേസിലെ പ്രതിയാണ് . 

ENGLISH SUMMARY:

Kerala crime news is about a pregnant woman found dead near her husband's house in Thrissur. Police suspect domestic violence and have arrested the husband, who is allegedly a drug offender.