AI Generated Image
യുഎഇ, സൗദി, ഇറാന്‍ ഉള്‍പ്പടെ 7 രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു. മാര്‍ച്ച് 9,10,11 തീയതികളിലെ പരീക്ഷകളാണ് മാറ്റിയത്.
എസ്എസ്എൽസിയുടെ ആദ്യപരീക്ഷയും ഹയർസെക്കൻഡറിയുടെ ആദ്യ മൂന്നു പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നു മുൻ തീരുമാനം. യുദ്ധസാഹചര്യം മാറുന്നതിനനുസരിച്ച് ഗൾഫിലെ പരീക്ഷകൾ പുതിയ ചോദ്യപേപ്പർ ഉപയോഗിച്ച് നടത്താനാണു തീരുമാനം.
ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകളും നേരത്തെ റദ്ദാക്കിയിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ 11 വരെയുള്ള എല്ലാ പരീക്ഷകള്‍ക്കും തീരുമാനം ബാധകമാണ്. മുന്‍പ് മാറ്റിവച്ച പരീക്ഷകളും ഇനി നടക്കേണ്ടതായ പരീക്ഷകളും റദ്ദാക്കിയതായി സിബിഎസ്ഇ അറിയിച്ചു. പരീക്ഷാഫലം എങ്ങനെ നിശ്ചയിക്കും എന്നത് സംബന്ധിച്ച തീരുമാനം പിന്നീട് പ്രഖ്യാപിക്കും.
Also Read: 'വെരിഗുഡ് ആക്ടേഴ്സ്' ; അമേരിക്ക പറയുംപടി ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട് ; യുഎസ് ട്രഷറി സെക്രട്ടറി
റമസാൻ കാലയളവിൽ നടക്കുന്ന പരീക്ഷകളെക്കുറിച്ച് വിദ്യാർഥികൾ സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും സിബിഎസ്ഇ നിർദേശിച്ചു. പരീക്ഷകൾ റദ്ദാക്കിയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോർഡ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. വ്യാജ സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും പരിശോധിക്കപ്പെട്ട സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും അധികൃതർ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർഥിച്ചു.