TOPICS COVERED

കോട്ടയം കുമരകത്തു നിന്ന് ഒൻപതു ലക്ഷം രൂപയുമായി മുങ്ങിയ ഹോട്ടൽ മാനേജറെ പാലാക്കാട് ഒറ്റപ്പാലത്തു നിന്ന് പൊലീസ് പിടികൂടി. തിരുവനന്തപുരം വർക്കല പനയറ സ്വദേശി വൈശാഖിനെ വൈക്കം പൊലീസാണ് പിടികൂടിയത്. 

കുമരകം അച്ചിനകം ഹെറിറ്റേജ് ഹോട്ടലിലെ മാനേജരായ വൈശാഖ് ഒൻപതു ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് മുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച നാഗമ്പടത്തെ യൂണിയൻ ബാങ്കിലേക്ക് പണവുമായി  പോയതായിരുന്നു വൈശാഖ്.. മണിക്കൂറുകളായിട്ടും ഇയാളെ കാണാതായതോടെ യാണ് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകിയത്. . ഒറ്റപ്പാലത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പ്രതി ഒളിപ്പിച്ചുവെച്ച പണവും പൊലീസ് കണ്ടെത്തി.

മുന്നു മാസം മുമ്പാണ് അച്ചിനകത്തെ ഹോട്ടലിൽ ഇയാൾ മാനേജരായി ജോലിയിൽ പ്രവേശിച്ചത്. വിവിധ സ്ഥാപനങ്ങളിൽ ഇയാൾ മുൻപ് ജോലി ചെയ്തിട്ടുണ്ട്. സമാനമായി തട്ടിപ്പ് മറ്റ് സ്ഥാപനങ്ങളിലും നടത്തിയിട്ട് ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്'' പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Hotel manager arrest is the latest news from Kottayam district of Kerala. The manager who absconded with nearly ten lakhs was arrested from Palakkad by Vaikom Police.