women-suitcase

TOPICS COVERED

സ്യൂട്ട്​കേസിലാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച താനെയിലെ പലാവായില്‍ ദേശായി ക്രീക്ക് നദിക്കരയിലാണ് 30 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന അജ്ഞാത സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയത്. സ്ത്രീയെ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത് മൻപാഡ പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ സന്ദീപൻ ഷിൻഡെ പറഞ്ഞു.

മാൻപാഡ പോലീസ് കൊലപാതകത്തിന് കേസെടുത്തു. താനെ, മുംബൈ, കല്യാൺ, ഡോംബിവ്‌ലി എന്നിവിടങ്ങളിൽ നിന്നുള്ള കാണാതായ സ്ത്രീകളെ പറ്റിയുള്ള പരാതികൾ പോലീസ് പരിശോധിക്കുന്നുണ്ട്. കുറ്റവാളികളെ തിരിച്ചറിയാന്‍ പലാവാ  ഏരിയയിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

ENGLISH SUMMARY:

Suitcase murder case shocks Thane. An unidentified woman's body was found in a suitcase near Palava creek, prompting a police investigation and search for the culprits.