തൃശൂർ ഗുരുവായൂരിൽ രാത്രിയിൽ സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം. ചൊവല്ലൂർ സ്വദേശി അബ്ദുൽ വഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് വിദ്യാർത്ഥികളെയും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയും ആണ് ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയാക്കിയത്. പരാതികൾ എത്തിയതിനെ തുടർന്ന് അമ്പതോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.