TOPICS COVERED

കൊല്ലം എരൂരിൽ പൊതുനിരത്തിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബ്ലോഗറും കൂട്ടരും പിടിയിൽ. ശ്രീബ്ലോഗ് എന്ന പേരിൽ ബ്ലോഗ് നടത്തുന്ന ക്ലാപ്പന സ്വദേശി  ശ്രീജിത്ത്, അയിലറ സ്വദേശി ബിറ്റോ വർഗീസ്, നേടിയറ സ്വദേശി ഗോപൻ എന്നിവരാണ് പോലീസ് പിടിയിലായത് .കഴിഞ്ഞദിവസം വൈകുന്നേരം ചണ്ണപ്പെട്ട ജംഗ്ഷനിലാണ് മാരകായുധവുമായി  ഇവർ  ഭീകരന്തരീഷം സൃഷ്ടിച്ചത്.

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ അടുത്താൽ വെട്ടി കൊലപ്പെടുത്തുമെന്ന ഭീഷണിയും അശ്ലീല പദപ്രയോഗവും നടത്തി. സോഷ്യൽ മീഡിയയിലൂടെയുടെ ബ്ലോഗർ ശ്രീജിത്ത് നിരവധിപ്പേർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിലും പരാതിയുണ്ട്. 

ശ്രീജിത്തും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം പിൻതുടർന്നെത്തിയ പൊലീസ് ആലഞ്ചേരി വച്ച് വാഹനം തടഞ്ഞ് നിർത്തി ശ്രീജിത്തിനേയും കൂട്ടാളികളേയും പിടി കൂടുകയായിരുന്നു. ഇവർ ഉപയോഗിച്ചവടിവാളും വാഹനത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Kollam Vadivaal attack leads to the arrest of a blogger and accomplices for creating terror in a public place. The accused, including blogger Sreejith, were apprehended after brandishing weapons and making threats.