TOPICS COVERED

കോഴിക്കോട് കൊയിലാണ്ടിയില്‍ 16കാരിയെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാള്‍ കുറ്റക്കാരനല്ലെന്ന് കോടതി. പയ്യോളി പുതിയോട്ടിൽ വീട്ടിൽ ഫഹദിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഫഹദ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

2021-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസില്‍ 16 വയസ്സുള്ള പെൺകുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു ഫഹദിനെതിരായ കുറ്റം. പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാൻ സാധിക്കാത്തതിനാലാണ് പ്രതിയെ വെറുതെ വിട്ടത്. കേസിന്റെ വിചാരണ പൂർത്തിയാക്കിയാണ് കോയിലാണ്ടി കോടതിയുടെ സുപ്രധാന വിധി. ബാലുശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പേരാമ്പ്ര, താമരശേരി ഡി.വൈ.എസ്.പിമാരായിരുന്നു അന്വേഷിച്ചത്. 

ENGLISH SUMMARY:

POCSO case acquittal: Fahad, accused in the Koyilandy sexual abuse case involving a 16-year-old girl, has been acquitted by the court due to lack of evidence. The court found that the prosecution failed to prove the case beyond a reasonable doubt, leading to the acquittal.