george-murder-case-accused

TOPICS COVERED

കൊച്ചി കോന്തുരുത്തിയില്‍ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചെന്ന്  സമ്മതിച്ച് പ്രതി ജോര്‍ജ് . ചാക്കിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം . അരക്ക് താഴേക്ക് നഗ്നമായിരുന്ന  മൃതദേഹത്തിനരികില്‍ ജോര്‍ജ് ഇരിക്കുന്നത് കണ്ട ഹരിതകര്‍മ സേനാംഗമാണ് സ്ഥലം കൗണ്‍സിലറെ വിവരം അറിയിച്ചത്. കൗണ്‍സിലറാണ് പൊലീസിനെ വിളിച്ചത്.

'മൃതദേഹത്തിനരികില്‍ ജോര്‍ജ് ഇരിക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് ചാക്കുകൊണ്ട് തലമുതല്‍ അരഭാഗം വരെ മൂടിയിരിക്കുന്ന അവസ്ഥയിലും താഴേക്ക് നഗ്നയുമായിരുന്നു. ജോര്‍ജ് സ്വബോധത്തിലായിരുന്നില്ല. എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. എഴുന്നേല്‍ സഹായിക്കാനൊക്കെ പറഞ്ഞിരുന്നു. മദ്യപിക്കുമെങ്കിലും ക്രിമിനല്‍ പശ്ചത്താലമുള്ള ആളല്ല ജോര്‍ജ്'- കൗണ്‍സിലറുടെ വാക്കുകള്‍.

പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുമ്പായുധം കൊണ്ട് സ്ത്രീയുടെ തലയ്ക്ക് ജോര്‍ജ് അടിക്കുകയായിരുന്നുവെന്ന് ജോര്‍ജ് പൊലീസിനോട് സമ്മതിച്ചു. സ്ത്രീ മരിച്ചെന്ന് ഉറപ്പായതോടെ കയര്‍ കൊണ്ട് മൃതദേഹം വലിച്ചിഴച്ച് പുറത്തെത്തിച്ചുവെന്നും പ്രതി പറയുന്നു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. പുലര്‍ച്ചെ പട്ടിയെ മൂടാന്‍ ചാക്ക് ചോദിച്ച് ജോര്‍ജ് അയല്‍പക്കത്തെ വീടുകളില്‍ എത്തിയിരുന്നു. രാവിലെ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമാണ് മൃതദേഹം കണ്ടെത്തുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തത്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Kochi murder case: George has confessed to killing a sex worker in Konthuruthy by hitting her on the head. The body was found covered in a sack, and police are continuing their investigation.