കോതമംഗലം വാരപ്പെട്ടിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് മരിച്ചത്. വീട്ടുടമ ഫ്രാൻസിസാണ് വീട്ടിൽ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വിവരം അയൽവാസിയെ അറിയിച്ചത്. കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഫ്രാൻസിസ്. തലയിൽ ആഴത്തിൽ മുറിവേറ്റ ചോര വാർന്ന നിലയിൽ കണ്ടെത്തിയ സിജോയുടെ മൃത്ദേഹം തുണികൊണ്ട് മറച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ ഫ്രാൻസിസിനെ പൊലീസ് കസ്റ്റഡിയിലെടുത് ചോദ്യം ചെയ്യുകയാണ്. വീട്ടിൽ നിന്ന് മദ്യകുപ്പിയും കണ്ടെത്തി. മുവാറ്റുപുഴ ഡിവൈഎസ്പി പി.എൻ. ബൈജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.