കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവതിയെ സുഹൃത്തുക്കും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്തു. കർണാടകയിലെ കൊപ്പാളിലാണു നടുക്കുന്ന സംഭവം.
ഹൊസപേട്ട സ്വദേശിയായ യുവതിയാണ് കൊപ്പാള്‍ ജില്ലയിലെ മദ്ലാപുരയിൽ അതിക്രമത്തിന് ഇരയായത്. ആറുമാസം മുന്‍പാണ് യുവതി ലക്ഷ്മൺ എന്നയാളെ പരിചയപെട്ടത്. യുവതി ഇയാള്‍ക്ക് അയ്യായിരം രൂപ കടം നൽകിയിരുന്നു. ഈ പണം തിരിച്ചു ചോദിച്ച യുവതിയെ ലക്ഷ്മൺ കൊപ്പളയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ബൈക്കിൽ മദ്ലാപുരയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ജ്യൂസ് എന്ന വ്യാജേന മദ്യം നൽകി. ബോധം പോയതോടെയായിരുന്നു അതിക്രമം.കേസെടുത്ത പൊലീസ് ലക്ഷ്മൺ, ബസവരാജ്, ഭീമപ്പ, ശശികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.