പത്തനംതിട്ടയില്‍ 45 ലക്ഷം രൂപ വിര്‍ച്വല്‍ അറസ്റ്റിലൂടെ തട്ടിയെടുക്കാനുള്ള ശ്രമം പൊളിച്ച് ബാങ്ക് ജീവനക്കാര്‍. ബാങ്കിലെത്തിയ വയോധികന്‍റെ പരിഭ്രാന്തിയാണ് സംശയത്തിന് കാരണമായത്.മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാനുള്ള ശ്രമം
<നാട്ടുകാരനായ വയോധികനാണ് ഫെഡറല്‍ബാങ്ക് കിടങ്ങന്നൂര്‍ ശാഖയിലെത്തിയത്.ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടതടക്കം45ലക്ഷം രൂപ പിന്‍വലിക്കാന്‍ ആയിരുന്നു വരവ്.കാരണം ചോദിച്ചപ്പോള്‍ വീട് പണിക്ക് എന്ന് പറഞ്ഞു.ഫിക്സഡ് അക്കൗണ്ടിലെ പണം അടക്കം സേവിങ്സ് ബാങ്ക് അക്കൗണ്ടിലാക്കി.ഇത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.അക്കൗണ്ട് വിവരം കണ്ടപ്പോള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സംശയമായി.
പരിഭ്രാന്തി കണ്ട് സംശയം തോന്നിയ ബാങ്ക് ജീവനക്കാര്‍ ആറന്‍മുള പൊലീസിനെ അറിയിച്ചു.പൊലീസിന്‍റെ പരിശോധനയില്‍ ആണ് മകനെ അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം കണ്ടെത്തിയത്.ഈ സമയമത്രയും വയോധികന്‍ വീട്ടിലെ മുറിയിലെ കമ്പ്യൂട്ടറിന് മുന്നില്‍ ആയിരുന്നു.ശ്രമം പൊളിച്ച പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.