കൊൽക്കത്തയ്ക്ക് സമീപമുള്ള ഹൂഗ്ലിയിൽ, മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പിറ്റേ ദിവസമാണ് റെയിൽവേയുടെ അഴുക്കുചാലിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ബഞ്ചാര സമുദായത്തിൽപ്പെട്ട പെൺകുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. താർക്കേശ്വറിലെ റെയിൽവേ ഷെഡ്ഡിൽ കൊതുകുവലയ്ക്കുള്ളിൽ കട്ടിലിൽ മുത്തശ്ശിക്കൊപ്പമാണ് കുട്ടി ഉറങ്ങിയിരുന്നത്. അവിടെനിന്ന് കുട്ടിയുടെ കൊതുകുവല മുറിച്ചാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയതെന്നാണ് കുട്ടിയുടെ മുത്തശ്ശി പറഞ്ഞത്.
സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുട്ടിയുടെ മുത്തച്ഛൻ തന്നെയാണെന്ന് വ്യക്തമായത്. തുടർന്ന് ഞായറാഴ്ച രാവിലെയോടെയാണ് ഇയാളെ പിടികൂടിയത്.