പാലക്കാട് തീവണ്ടിക്കുള്ളിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചെത്തിയ യാത്രക്കാരനു നേരെ പാൻട്രികാർ ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ചു. നേത്രാവതി എക്സ്പസിൽ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനു നേരെയാണ് അതിക്രമം.
സംഭവത്തിൽ പാൻട്രി ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളി രാവിലെയാണ് സംഭവം.
വെള്ളത്തിന് 200 രൂപ നൽകിയെങ്കിലും ചില്ലറയെ ചൊല്ലി തർക്കം ഉണ്ടാവുകയും പിന്നാലെ തിളച്ച വെള്ളം ഒഴുക്കുകയുമായിരുന്നു. പ്രതി ഇന്ന് രാവിലെ രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.