പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ കൊച്ചി കലൂരിലെ വാടകവീട്ടില്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എടുക്കാൻ മോൻസണ് കോടതി അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് പരോളിലുള്ള പ്രതി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരന്നു. കൊച്ചിയിലെ മോന്‍സന്‍റെ വീട് നിലവില്‍ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്.
20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്നാണ് മോന്‍സന്‍റെ അഭിഭാഷകന്‍ അവകാശപ്പെടുന്നത്. സിസിടിവി തകര്‍ത്ത് ഉള്ളിലെത്തിയ മോഷ്ടാക്കള്‍ സ്വര്‍ണ ഖുര്‍ആനും വാച്ചുകളും മോഷ്ടിച്ചെന്നും രണ്ടാഴ്ചയ്ക്കുള്ളിലാണ് മോഷണം നടന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്.