നവകേരള സർവ്വെ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഭരണഘടനാപരമായി സർക്കാരിന്റെ അധികാരത്തിൽ കടന്നു കയറുന്നതാണ് ഹൈക്കോടതി വിധി എന്നതാണ് സർക്കാർ വാദം. ഭരണഘടനാ അനുച്ഛേദം 205 (1) ബി, ഹൈക്കോടതി വിധിയിലൂടെ ലംഘിക്കപ്പെട്ടെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു. വിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു . ഹൈക്കോടതി വിധിയിലെ തിരിച്ചടി മറികടക്കാനാണ് സർക്കാർ അതിവേഗം സുപ്രീം കോടതിയെ സമീപിച്ചത് .
സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വെ നിര്‍ത്തിവെയ്ക്കാനായിരുന്നു കോടതി ഉത്തരവ്. പാര്‍ട്ടിക്ക് വേണ്ടി സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള സര്‍വ്വേ വേണ്ടെന്നാണ് കോടതി പറഞ്ഞത്. സര്‍വേക്കായി 20 കോടി രൂപ ചെലവിടാന്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പ് അനുമതി നല്‍കിയതും പണം അനുവദിച്ചതും ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ കോടതി റദ്ദാക്കി. ധനകാര്യ അനുമതിയില്ലാതെയും ചടങ്ങള്‍ മറികടന്നുമാണ് സര്‍ക്കാര്‍ നടപടിയെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ കോടതിവിധിയിൽ ഏറെ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പ്രാഥമികമായുള്ള സർക്കാരിന്‍റെ നിഗമനം. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള നവകേരള സര്‍വ്വെ റദ്ദാക്കിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള സര്‍വ്വേ വേണ്ടെന്ന് കോടതി പറഞ്ഞതാണ് സര്‍ക്കാരിന് നാണക്കേടായത്.
അതേ സമയം കോടതിവിധിക്ക് മുന്‍പേ തന്നെ നവകേരള സര്‍വ്വെ പാളിയിരുന്നു. 85 ലക്ഷം വീടുകളില്‍ സര്‍വേ നടത്താനുള്ള നീക്കം തുടക്കത്തിലെ തന്നെ തിരിച്ചടിച്ചു . ആകെ ആറു ലക്ഷം വീടുകളില്‍ മാത്രമാണ് ഹൈക്കോടതി വിധിക്ക് തൊട്ടുമുന്‍പ് സര്‍വേ നടത്താനായത്. 85000 വോണ്ടയിര്‍മാരെ കൊണ്ട് സര്‍വ്വെ നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും അതിനുള്ള ആളിനെ കിട്ടിയില്ല എന്നതാണ് തിരിച്ചടിച്ചത്. കോടതിയില്‍ നിന്ന് ഇനി അനകൂല വിധിയുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിപിഎമ്മിന് വലിയ നാണക്കേടാണ് സര്‍വ്വെയുണ്ടാക്കാന്‍ പോകുന്നത്.