TOPICS COVERED

അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയ അമ്മൂമ്മ അറസ്റ്റിൽ. പയ്യപ്പിള്ളി റോസിലിയെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

കറുകുറ്റിയിലെ വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്നു ആക്രമണം. അമ്മൂമ്മ റോസിലി നേരത്തെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിട്ടുണ്ട് ഇതിന ചികിത്സയും തേടിയിരുന്നു. മറ്റ് പ്രേരണകളിലില്ലെന്നും കൊലപാതകത്തിലേക്ക് നയിച്ചത് ഈ മാനസിക വിഭ്രാന്തിയാണെന്നും പൊലീസ് ഉറപ്പിക്കുന്നു. വീടുകൾക്കിടയിലും മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. 

കുഞ്ഞിനെ ആക്രമിച്ച ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസിലി ആശുപത്രിയിൽ തുടരവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കത്തി കൊണ്ടുള്ള ആക്രമണത്തിൽ കുഞ്ഞിന്റെ കഴുത്ത് അറ്റ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിലും കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ആന്‍റണി–റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെൽന. 

ഡെൽനയുടെ ചേട്ടൻ ഡാനിയലിന്റെ  ജമദിനമായിരുന്നു ഇന്നലെ. ഡാനിയേലിനെ അംഗൻവാടിയിൽ അയക്കാനായി മാതാപിതാക്കൾ ഒരുക്കുന്നതിനിടെയാണ്  അമ്മൂമ്മയുടെ മുറിയിൽ ഡെൽനയുടെ കൊലപാതകം. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ഡെൽനയുടെ മൃതദേഹം ഇടക്കുന്നം സെന്റ് ആന്റണീസ് പള്ളിയിൽ വൈകീട്ട് സംസ്കരിക്കും.

ENGLISH SUMMARY:

A grandmother has been arrested for the murder of her six-month-old granddaughter in Angamaly. The accused, identified as Payyappilly Rosily, was taken into custody by Angamaly Police. Police confirmed last evening that the child’s death was indeed a case of homicide. The knife used for the murder was recovered from the house. The victim, Delna, was the daughter of Anthony and Ruth.