coimbatore-arrest-2

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി. ഗുണ, സതീഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്കുനേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. 

മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഞായറാഴ്ച രാത്രി വിമാനത്താവളത്തിന് പിറക് വശത്തുള്ള ഒഴിഞ്ഞ ഇടത്ത് വച്ചാണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി കാറില്‍ ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം ഇവര്‍ക്കടുത്തേക്ക് വരികയും ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ചികില്‍സയിലാണ്. സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചു.

ENGLISH SUMMARY:

In Coimbatore, police captured the accused in the gang rape of a college student after opening fire. The arrested men have been identified as Guna, Satheesh, and Karthik. The police fired at them when they tried to attack the officers and escape. The three men allegedly assaulted the girl together. The horrific incident took place on Sunday night in an isolated area behind the airport. The girl was talking to her male friend inside a car when the trio approached, attacked the boy, and then abducted the girl.