കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് വച്ച് കടന്നുകളഞ്ഞത് തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകി. ആദ്യ മണിക്കൂറില്‍ തമിഴ്നാട് പൊലീസ് പരിസരത്തെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 9.40ന് ബാലമുരുകന്‍ കടന്നുകളഞ്ഞിട്ടും വിയ്യൂര്‍ പൊലീസിനെ വിവരമറിയിച്ചത് 10.40നാണ്. ബാലമുരുകനെ വിലങ്ങണിയിച്ചിരുന്നില്ല

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പിൽ മൂത്രം ഒഴിക്കാന്‍ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്.

ENGLISH SUMMARY:

BalMurugan, a notorious thief, has escaped from police custody near Viyyur Central Jail. He is wanted in 53 cases including robbery and attempted murder, and a search is underway to recapture him