കോഴിക്കോട് വടകര തിരുവള്ളൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി അബ്ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് പീഡനശ്രമമുണ്ടായത്. നിര്‍മാണം നടക്കുന്ന വീടിന്‍റെ മുകള്‍ നിലയില്‍ വാതില്‍ ഉണ്ടായിരുന്നില്ല. ഇതുവഴി മുറിക്കുള്ളില്‍ കടന്ന പ്രതി പെണ്‍ക്കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവള്ളൂര്‍ ടൗണില്‍ വച്ച് പൊലീസ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ആറ് മോഷണക്കേസുകളാണുള്ളത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.