ബംഗളുരുവിൽ കര്‍ണാടകയിലെ ചിക്കനായകനഹള്ളിയിൽ തെരുവുനായ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 13-നാണ് ചിക്കനായകനഹള്ളിയിലെ തൊഴിലാളികള്‍ കഴിയുന്ന ഷെഡ്ഡിന് സമീപത്തുവെച്ച് നായ ബലാത്സംഗത്തിനിരയായതെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിക്കാരി സ്ഥിരമായി ഭക്ഷണം നല്‍കുന്ന, മിലി എന്ന് വിളിക്കുന്ന നായയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. ഒക്ടോബർ 13ന് സ്ഥിരം ഭക്ഷണം നല്കാൻ വരുന്നതുപോലെ രാത്രിയിൽ പട്ടിക്ക് ഭക്ഷണം നൽകാനായി വന്നപ്പോഴാണ് തൊഴിലാളികളുടെ ഷെഡിൽ വെച്ച് ഒരുസംഘം പുരുഷന്മാർ തെരുവുനായയെ ബലാത്സംഗം ചെയ്യുന്നത് കണ്ടത് എന്നാണ് പരാതിയിൽ.
പിന്നീട് മൂന്ന് ദിവസത്തേക്ക് പട്ടിയെ കാണാൻ ഇല്ലായിരുന്നു എന്നും മൂന്ന് ദിവസം കഴിഞ്ഞ് കണ്ടപ്പോഴാണ് പട്ടിയുടെ സ്വകാര്യ ഭാഗത്തു മുറിവ് കണ്ടതെന്നും പരാതിയിൽ പറയുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 18-നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. അതിക്രമം നേരിട്ട തെരുവുനായയെ പൊലീസ് കണ്ടെത്തി. പിന്നീട് പരിസരങ്ങളിൽ ഉള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പട്ടിയെ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു വെറ്ററിനറി വിദഗ്ധരുടെ സഹായവും തേടി. തുടര്‍ന്ന് നായയെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഫൊറന്‍സിക് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചെന്നും പൊലീസ് പറഞ്ഞു.