special-train

TOPICS COVERED

റെയില്‍വേ യാര്‍ഡുകളില്‍നിന്ന് ട്രെയിന്‍റെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്ന അഭിഭാഷകനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. പൊന്നേരിയിലെ അഭിഭാഷകനായ നാഗരാജിനെയാണ് (38)അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ, ആറു ലക്ഷം രൂപ വില മതിക്കുന്ന 134 ബാറ്ററികളാണ് മോഷ്ടിച്ചത്.

ചരക്ക് ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിടുന്ന തണ്ടയാര്‍പ്പേട്ട റെയില്‍വേ യാര്‍ഡ്, അത്തിപ്പെട്ട് റെയില്‍വേ യാര്‍ഡ് ഉള്‍പ്പെടെ ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ യാര്‍ഡുകളില്‍നിന്നാണ് ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് ആര്‍പിഎഫ് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

ബാറ്ററികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗരാജ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് നാഗരാജ് ബാറ്ററി മോഷ്ടിക്കുന്നതിനിടെ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എം.എസ്. മീണയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.

ENGLISH SUMMARY:

Railway battery theft cases are on the rise and an advocate was arrested in connection. He was caught stealing train batteries from Chennai railway yards and is now in custody.